3/16/2008

അതിഥികള്‍

ഞാന്‍ വിളിച്ചിട്ട് വീട്ടിലേക്കുവരുന്നവര്‍ അതിഥികളാണോ?

അവര്‍ക്ക്‌ ഞാനുണ്ടാക്കിയ ചായ ഇഷ്ടമായില്ലെങ്കിലും,
അവരത്‌ കുടിക്കണോ?
അല്ല, ഞാന്‍ വിളിച്ചിട്ട്‌ എന്റെ വീട്ടിലേക്ക്‌ വരുന്നവര്‍ക്ക്‌
ഞാനുണ്ടക്കിയ ചായ ഇഷ്ടമായില്ലെങ്കിലും കുടിക്കാം.

വിളിച്ചപ്പോഴേ ഞാന്‍ പറഞ്ഞതല്ലേ,
കഞ്ഞിയും നാളികേരചമ്മന്തിയുമാണു എന്റെ ഫേവറേറ്റ്സെന്ന്‌!അപ്പോഴവര്‍ക്കത്‌ കഴിച്ചാലെന്താ?

എന്റെ കുര്‍ലോണ്‍ കിടക്കക്ക്,
നടുവില്‍ മാത്രമല്ലേപതുപതുപ്പ്‌ കുറച്ചെങ്കിലും കുറവുള്ളു.
അതൊരു കുറവാണോ?..
കിടക്ക മാറ്റി, നിലത്ത്പായ വിരിച്ചും കിടക്കാമല്ലോ!.

ഞാന്‍ വേറെ എന്ത്‌ പറയാനാ?

ഇതൊക്കെ കേട്ട് ചിരിക്കാതെ നിനക്കൊന്നും പറയാനില്ലേ?

വീട്ടിലേക്ക് ആരെയെങ്കിലും വിളിച്ചാലേ,
ഇഷ്ടം നോക്കണം!

അല്ല, ഇപ്പൊ ഏതാ ശരി?

ഏതായാലും ഞാന്‍ കുറച്ച്‌ കഞ്ഞി കുടിക്കട്ടെ!