10/31/2007

ബിനു, നീ പാര്‍ട്ടിക്ക്‌ വരണം

ബിനു ഒരു മഹാ സംഭവം തന്നെയാട്ടാ!.
അല്ല അങ്നൊന്നുല്ല്യ.എന്നാലും കൊള്ളം പുള്ളി.
അവന്റെ ബ്ലോഗെടുത്ത് നോക്കണം,വന്‍ ജാഡ!.
എന്താ അവന്റെ ഒരു എഴുത്ത്, ഇങ്ലീഷിലേ എഴുതു..
പ്രധാന ചട്ടക്കൂടിന്റെ ഉപദേശകന്‍ , അതാണത്രെ അവന്റെ പണി.
(മെയിന്‍ഫ്രെയിം കണ്‍സള്‍ട്ടണ്ട്‌ എന്നും വേണേല്‍ പറയാം).

ഇതിപ്പൊ ഞാന്‍ അവന്റെ കാര്യം പറയാന്‍ കാരണം ത്രിശ്ശൂരാ.
നമ്മടെ, ത്രിശ്ശൂരെന്നെ.വിശാലന്റെ ഉമ്മറത്ത്ന്ന് ഫാസ്റ്റ് കിട്ടും,
10 രൂവക്ക്.ത്രിശ്ശൂരുന്ന്‌ ഞാന്‍ ആംസ്റ്റര്‍ഡാമിലെത്തി,
കലുങ്കുഷമായി പണി എടുക്കുന്ന കാലം.

(മുകളില്‍ പറഞതില്‍ രണ്ടു പ്രശ്നങളുണ്ട്‌.
കലുങ്കുഷമായി എന്നു പറഞാല്‍ എല്ലം കുട്ടിചോറാക്കി
എന്ന്‌ തിരുത്തി വായിക്കുക. പിന്നെ പണി എടുക്കുന്ന കാലം
എന്നു കേട്ട്‌ വര്‍ഷങള്‍ക്കപ്പുറത്തേക്ക്‌ പോയി വയസ്സ്‌ കൊറക്കണ്ട.
വെറും ഒരാഴ്ച.)

പ്രദീപിന്റെ തട്ടുകട പാര്‍ട്ടിക്കു പൊയേപിന്നെ നാട്ടുകാരെ
മിസ്സ് ചെയ്യുന്ന പൊലെ.(പൊലെ ആണ്. അവരെ ഒക്കെ
മിസ്സ് ചെയ്യന്‍ ആരുക്കു നേരം).
നല്ല നാടന്‍ ബീഫ് ഫ്ര്യയും കൊള്ളിക്കൂട്ടാനും
ചാള വറത്തതും തിന്നട്ടും,മൊത്തം ഗ്യാങിനെ പരിചയപ്പെട്ടിട്ടും,
എന്തോ ഒരു പ്രശ്നം.ട്യൂബ്‌ലൈറ്റ്‌ കത്തീപ്പളല്ലേ..
ഇത്‌ ആംസ്റ്റര്‍ഡാമുമല്ല, ആംസ്റ്റല്‍വീനുമല്ല,
പാല റബ്ബര്‍ മാര്‍ക്കറ്റ്. കൊള്ളീം മീനും മാറ്റി,
' കപ്പയും ഉലത്തിറച്ചിയും'.
ഇങനെ പോയാ പറ്റില്ല്യ, അടുത്ത പാര്‍ട്ടിക്ക്‌ കുറി വരച്ച
ഒരു ത്രിശ്ശൂക്കാനെ കൊണ്ടരണം.

ഇങനെ ഒരു കനലും മനസ്സിലിട്ട്‌ പാലിന്റെ
(പാല്‍ബെര്‍ഗ്‌വെഗ് എന്നും പരയം - ഓഫീസ് ബില്‍ഡിങ്‌)
ഇടനാഴിയിലൂടെ നടക്കുംബോള്‍...എന്താ സംബവന്ന്‌ വച്ചാല്‍,
പരിചയൊള്ളൊരു മൊകം മുറിയന്താട്യൊക്കെ വച്ച്‌ വന്‍ കത്തി.
ഇതവനല്ലേ, ആ ജാഡ, മെക്കിലെ..ഇഛിച്ചതും കല്‍പ്പിച്ചതും പാല്!.
നമ്മടെ ത്രിശ്ശൂക്കാരന്‍. അവനെന്റെ ജൂനിയറായിരുന്നു GECഇല്‍.
ഇതു മതി. എന്തിനധികം.
ഇനിപ്പൊ പാര്‍ട്ടിക്കര്യാം ഒകെ.

എന്നാലും ഈ മൊതലിനെ ഞാന്‍ എങനെ സഹിക്കെന്റമ്മൊ!.
എന്നാലുന്റെ ബിനു.. നിന്നെ ഇവടെ കിട്ടുന്ന്‌ വിചരിചില്ല്യാട്ട!.

ഇനിപ്പൊ, നിന്റെ ജാഡ കൊറക്കണ്ടേ.
പറയട്ടെറാ.. നീ ഓടിപ്പോയ കാര്യം, ഒരെററു വന്നപ്പൊ.
പ്രൊഗ്രാമിലെ എററു്‌ റിസോള്‍വ്‌ ചെയ്യാന്‍ വന്ന പുള്ളി,
പ്രൊഗ്രാം കണ്ടപ്പൊ ചായ കുടിക്കണംന്ന്‌. പീന്നെ ആ സയിടിലിക്ക്‌ വന്നിട്ടില്ല.
എന്നാലും അവനാളു പുല്യാ.

ഞാന്‍ പറഞ്ഞതൊക്കെ മാച്ചുട്ടാ. നെക്സ്റ്റ് പാര്‍ട്ടി മറക്കണ്ട.

7 comments:

സിനോജ്‌ ചന്ദ്രന്‍ said...

ബിനു, നിന്നോട് അസൂയ ഒന്നും ഇല്ല്യാട്ടൊ.

ദിലീപ് വിശ്വനാഥ് said...

ഇതു ബിനുവിനു ഉള്ള സ്വകാര്യ കത്തായതുകൊണ്ട് കമന്റ് അടിക്കുന്നില്ല.

സിനോജ്‌ ചന്ദ്രന്‍ said...

അങിനെ പറയരുത് വാല്‍മീകി. ചുമ്മാ കമന്റിക്കൊ

binu said...
This comment has been removed by the author.
binu said...

അതു ഷെരി എനിക്കു വാക്ച ബീഫും ചികെനുമം ​മുഴുവന്‍ കഴിചതും പൊര എന്നെ കുരിചു പരധൂഷനവും തുദങി അല്ലെ....അദുത ഷെനിയശ്ച എന്ന ഒരു ദിവസം ഉന്ദെങില്‍ ഞന്‍ അമ്സ്റ്റെല്വീന്‍ ഇല്‍ എതിയിരിക്കുമ്....സൂസ്ക്ഷിചൊലു ട്ടൊ... വിഷപ്പിന്റെ അസുക്കമുല്ല ആല്ലനു ഞാന്‍ എന്നു അരിയമല്ലൊ അല്ലെ.....

ദിലീപ് വിശ്വനാഥ് said...

ബിനു സംസാരിക്കുന്നതും ഇങ്ങനെ ആണോ? മലയാളം കൊരച്ചു കൊരച്ചു അറിയുന്നതുപോലെ? എന്തായാലും സൂക്ഷിക്കണം കേട്ടോ.

നാടിനു പുറത്തു വെച്ചു അവിചാരിതമായി ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നത് ഒരു വല്ലാത്ത സന്തോഷം തന്നെ. നല്ല എഴുത്ത്.

binu said...

najn nalla mani maniyayee thrissur malayalam parayum mashee..ee vrithiketta software ayathu karanam annu engane pattiyathu..... njan improve cheytollam....:)