വില്‍ക്കാനുണ്ട്.
വയസ് 13.
ജന്മദിനം: ഓഗസ്റ്റ് 12.
സുന്ദരി. തുടുത്ത കവിളുകള്‍.
നല്ല വെള്ളാറങ്കല്ലിന്റെ നിറമുള്ള കണ്ണുകള്‍.
ആരെയും ആകര്‍ഷിക്കുന്ന സൌമ്യമായ സ്വഭാവം.
കൂട്ടത്തില്‍ ഒരു ക്ലോസപ് സ്നാപും.
നോക്കി നിക്കാന്‍ തോന്നും. സുന്ദരി തന്നെ!
ഈ ഫോട്ടോ പോസ്റ്റ്, സ്വിങ്ലിവെഗ്ഗിന്റെ മുന്നിലെ
വിളക്കുകാലിന്റെ A3 സ്പെയ്സ് അപഹരിച്ചതു
ഒട്ടും ശരിയായില്ല.
13 വയസ്സായ സുന്ദരിയെ വില്‍ക്കാനുണ്ടെന്നു പരസ്യം
അടിച്ചിറക്കേ. ആഹാ.. കൊള്ളാല്ലൊ..
ചോദിക്കാനും പറയാനും ആരും ഇല്ലെന്നു വിചരിച്ചൊ..!
ഒരാവറേജ് മലയാളിയുടെ അതേ കോപ്രയം,
തല്‍ക്കാലം വേണ്ടെന്ന് വച്ചു.
അല്ലെങ്കിലും ചോദിക്കാനും പറയനുള്ളോര്‍
തന്നെ പരസ്യം കൊടുത്താല്‍ ഒന്നില്ലെങ്കില്‍ പോയിവാങിക്കാ,
അല്ലെങ്കി മിണ്ടാണ്ടിരിക്ക.
അവര്ക്ക് വല്ല പൈസക്ക് അത്യവശ്യം ഉണ്ടാവേരിക്കും.
അല്ലെങ്കി തന്നെ വെറുതെ ഞാനെന്തിനാ ഈ മുതുക്കി
പൂച്ചേടെ കച്ചോടത്തിനെക്കുറിച്ച് ബേജാറാവ്ണുന്ന്.
അവര്ടെ പൂച്ച. അവര്‍ വിറ്റോട്ടെ. നമുക്കെന്തു കാര്യം?
10/28/2007
Subscribe to:
Post Comments (Atom)
3 comments:
ഇതാണെന്റെ ബൂലോഗജീവിതത്തിലെ ആദ്യ തേങ്ങ.
അതാ , അതിവിടെ ....
ബിശ്ക്കാാാാ..!
ഹഹഹ...അതലക്കി!!
കൊള്ളാമല്ലോ.
Post a Comment