8/02/2006

പാവനസ്മരണ

'വാട്ട്‌ ഈസ്‌ യുവര്‍ നെയിം?'

ഇതിലെന്താ ഇത്ര പുതുമ, അല്ലെ? കാര്യണ്ട്‌.

ശരിക്കും പറഞ്ഞാല്‍ കൊല്ലവര്‍ഷം 1984 മെയ്‌ മാസത്തിലെ ചൂടുള്ള ഒരു ദിവസം.

കോഴിമുട്ട ട്ടേബിളിന്റെ ചുറ്റും കുറേ കസേരകളും ബഞ്ചുകളും, അതിലിരിക്കാന്‍ കുരിശ്‌ കഴുതില്‍ തൂക്കിയ കുറേ മൊട്ടച്ചികളും അല്ലാത്തവരും. ചുറ്റും നിക്കാന്‍ സാരിത്തലപ്പുകൊണ്ട്‌ വിയര്‍പ്പാറ്റുന്ന കുറേ അമ്മമാരും, വായില്‍ വിരലിട്ട്‌ ചപ്പി നിക്കുന്ന ഉണ്ണികളും.

സംഭവം നടക്കുന്നത്‌ പി.സി.ജി.എച്ച്‌.സ്കൂള്‍ വെള്ളിക്കുളങ്ങരയുടെ ഓഫീസ്‌ മുറിയുടെ മുന്നിലെ വട്ടമേശയില്‍. കൂടി നില്‍ക്കുന്ന ഉണ്ണികള്‍ക്ക്‌ എല്‍.കെ.ജി - യില്‍ സീറ്റ്‌ കിട്ടോന്ന് അറിയാനുള്ള കൂട്ടം.

ആ കൂട്ടത്തില്‍ ഞാനുണ്ട്‌ട്ടൊ, ഒപ്പം അമ്മയും. 'ഇതാരടപ്പാ' എന്നമട്ടില്‍ എന്നെ നോക്കി കൊറേ പേരും , തിരിച്ച്‌ ഞാനോ, 'ഞാനാടാ പുലി, നീ പോ മോനേ', എന്ന രീതി. ഈ എല്‍.കെ.ജി പ്രവേശനം എന്ന മഹാസംരഭത്തിനു ഞാനും അമ്മയും കൂടാണ്ട്‌, ചെംബ്ബുച്ചിറ സിറ്റീന്ന്, തണ്ടാശ്ശേരി ആശ ആന്‍ഡ്‌ ഫാമിലി, ചുക്കത്ത്‌ റിജില്‍ ആന്‍ഡ്‌ ഫാമിലി തുടങ്ങിയവരും ഉണ്ട്‌. എന്റെ മെയിന്‍ എതിരാളികള്‍. ഇപ്പറഞ്ഞവരൊക്കെ വന്‍ ടീംസാണു കേട്ടോ!.

ഒരു സിസ്റ്ററു വന്ന് പേരും നാളും എഴുതി വാങ്ങീട്ട്‌ പോയി. നമ്മുടെ പേരു മാത്രം വിളിക്‌ക്‍ണു കേക്കാനില്ല. ലേബര്‍ റൂമിന്റെ പൊറത്ത്‌ ആണോ പെണ്ണോ എന്നറിയാനുള്ള ടെന്‍ഷ്‌ന്‍ ആയിരുന്നു അമ്മേടെ മോത്ത്‌. കുറച്ച്‌ കഴിഞ്ഞപ്പോള്‍ നമ്മുടെ എതിരാളീസ്‌ ആന്‍ഡ്‌ ഫാമിലി വന്ന് അമ്മയോട്‌ പറഞ്ഞു,

'അയ്യോ, വിളിച്ചില്ലേ?,ഞങ്ങളു പൂവ്വട്ടാ!'.

അമ്മ ഒന്നും മിണ്ടാണ്ട്‌ തലയാട്ടി നിന്നു. ഞനിക്കണെങ്കി പൈസക്കാരുടെ മക്കളും കെട്ട്യോളായിട്ട്‌ ഞനിക്കണന്ന് തോന്നീട്ട്‌ണ്ടാവും അമ്മക്ക്‌. കുറച്ച്‌ കഴിഞ്ഞപ്പോ പിന്നേം സിസ്റ്റ്‌റു വന്ന്

'നിക്കൂട്ടാ, നോക്കട്ടെ' എന്നും പറഞ്ഞ്‌ പോയി.

ഉണ്ണണ്ട സമയായപ്പോള്‍ മൊട്ടച്ചികളെല്ലാം എണീറ്റ്‌ പോയിതുടങ്ങി. 'സീറ്റില്ല്യാട്ടാ, ഫില്ലായി, പൊക്കോളൂ.' - സിസ്റ്റര്‍ മൃദുസ്വരം ഗാംഭീര്യമാക്കി പറഞ്ഞു.

അമ്മക്കത്‌ കേട്ടട്ട്‌ ഒട്ടും സഹിച്ചില്ല. 'സീറ്റ്‌ തരൂ, സീറ്റ്‌ തരൂ' എന്ന മുദ്രാവാക്യം യാചനയുടെ രൂപത്തില്‍ അമ്മ വിളിച്ചുകൊണ്ടിരുന്നു.

ഇടക്കിടക്ക്‍ എന്നെ നോക്കുന്ന സിസ്റ്ററിനു ഞാന്‍ ഒരു ചിറി പാസ്സാക്കി വിട്ടു, പോയാ പോയി, കിട്ട്‌യാ കിട്ടി എന്ന മട്ടില്‍. അതേറ്റു, എന്നെ വിളിപ്പിച്ചു. ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യു!.

വട്ടമേശയുടെ സൈടിലിട്ട ബെഞ്ചില്‍ സിസ്റ്ററിരുന്നു. തൊട്ടടുത്ത്‌ ഞാനും അമ്മയും നിന്നു. എന്നെ നോക്കി സിസ്റ്റര്‍ ചോദിച്ചു,

'വാട്ട്‌ ഈസ്‌ യുവര്‍ നെയിം?' ഞാന്‍ പിന്നെ ഒന്നും അലോചിച്ചില്ല, ഉടനെ എന്റെ മറുപടി കൊടുത്തു.

'ബാബാ ബ്ലാക്ക് ഷീപ്പ് ഹാവ് യു എനി വൂള്‍..'

ഇത്ര നീളമുള്ള പേരു താളത്തില്‍ പാടിയത്‌ കൊണ്ടാവും സിസ്റ്റര്‍ ചിരിയൊട്‌ ചിരി. അത്ര നേരം കനം പിടിച്ചു നിന്ന അമ്മയും സിസ്റ്റര്‍ക്കൊരു കമ്പനി കൊടുത്തു ചിരിച്ചു. ഇനി ഞാന്‍ മാത്രം എന്തിനു ചിരിക്കാണ്ടിരിക്കണം എന്നോര്‍ത്ത്‌ ഞാനും പൊട്ടിച്ചിരിച്ചു!

എന്റെ പെര്‍ഫോര്‍മന്‍സ് കണ്ട് കോരിത്തരിച്ച് എന്റെ പുറത്തു തട്ടിക്കൊണ്ട്‌ സിസ്റ്റര്‍ പറഞ്ഞു, 'സ്മാര്‍ട്‌ ബോയ്‌ സ്മാര്‍ട്‌ ബോയ്‌'.
അങ്ങിനെ എന്റെ ആദ്യത്തെ ഇന്റര്‍വ്യു സഫലം!.

കടപ്പാട്‌ : ചെവീലു പഞ്ഞീം വച്ച്‌ ഇന്‍ഡ്യന്‍ എയര്‍ ലയിന്‍സിന്റെ വിമാനതിലു കൊച്ചീന്ന് ബോംബെക്ക്‍ പറന്ന്, അച്ചനെ കാണാന്‍ പോയി തിരിച്ച്‌ വന്നപ്പോള്‍ അമ്മകൊണ്ടുവന്ന എ.ബി.സി.ഡി. പുസ്തകങ്ങളോട്‌....സ്ക്കൂളില്‍ പോണേനു മുന്ന് അതൊക്കെ പഠിപ്പിച്ചു‌ തന്ന എന്റെ അമ്മക്ക്‍.....ആദ്യത്തെ ഇന്റര്‍വ്യുവില്‍ എന്നെ പാസ്സക്കി വിട്ട പാവന സിസ്റ്ററിന് ‍.... പിന്നെ, സിസ്റ്ററിന്റെ ആ ഇംഗ്ലീഷ് ചോദ്യത്തിന്, മറുപടി മണിമണിപോലേ ഇംഗ്ലീഷില്‍ പൂശിയ എനിക്കും !

22 comments:

Anonymous said...

ടെസ്റ്റിങ്ങ്..ടെസ്റ്റിങ്ങ്...

വിശാല മനസ്കന്‍ said...

അങ്ങിനെ ചെമ്പുചിറ ചുള്ളനും ബ്ലോഗായി!

'കടപ്പാട്‌ : ചെവീലു പഞ്ഞീം വച്ച്‌ ഇന്‍ഡ്യന്‍ എയര്‍ ലയിന്‍സിന്റെ വിമാനതിലു കൊച്ചീന്ന് ബോംബെക്ക്‍ പറന്ന്, അച്ചനെ കാണാന്‍ പോയി തിരിച്ച്‌ വന്നപ്പോള്‍ അമ്മകൊണ്ടുവന്ന എ.ബി.സി.ഡി. പുസ്തകങ്ങളോട്‌....'

അപ്പോ അലക്ക് തുടങ്ങിയാട്ടേ...

Adithyan said...

കൊള്ളാം ഗഡീ :)
നന്നായിരിയ്ക്കുന്നു.

ഇടിവാള്‍ said...

സ്വാഗതം ചുള്ളാ..

തൊടങ്ങിക്കോ.. മ്മളൊക്കെ ഇവടെന്നിണ്ട്‌ട്ടാ ഗെഡീ..

വക്കാരിമഷ്‌ടാ said...

ഹ..ഹ.. തകര്‍പ്പന്‍.

എന്റെ ചിറ്റയുടെ മോള്‍ ഇങ്ങിനത്തെ ഒരു ഇന്റര്‍വ്യൂവിന് പോയി. യെല്‍‌ക്കേ‌ജ്ജീ തന്നെ.

“എന്താണ് നമ്മുടെ ദേശീയ പുഷ്‌പം മോളേ?”

“ചെമ്പരത്തിപ്പൂ.”

“വീട്ടുകാവലിന് ഉപയോഗിക്കുന്ന ജീവിയേതാണ് മോളേ?”

“അപ്പൂപ്പന്‍.. പിന്നെ ഇടയ്ക്ക് അപ്പുറത്തെ സോമന്‍ ചേട്ടനും വരും”

“നമ്മുടെ ദേശീയഗാനം അറിയാമോ മോളേ?”

“രാമരാമരാമരാമ...”

അഡ്‌മിഷന്‍ കിട്ടി. വിവരമൊന്നുമില്ലെങ്കിലും കുട്ടി നല്ല സ്മാര്‍ട്ടാണെന്നായിരുന്നു അവരുടേയും കണ്ടുപിടുത്തം.

ശ്രീജിത്ത്‌ കെ said...

സിനൂ, തുടക്കം അസ്സലായി. ഇന്റര്‍വ്യൂ നന്നായി രസിച്ചു. ഇനിയും പോരട്ടെ ഇതു പോലുള്ള കഥകള്‍.

സ്നേഹിതന്‍ said...

സ്വാഗതം!
പാവനസ്മരണ കലക്കി.
ഇനി ഇടവപ്പാതി പോലെ പൊഴിയട്ടെ.

ഇത്തിരിവെട്ടം|Ithiri said...

തുടക്കം അസ്സലായി.
ഇനി ഇടവപ്പാതി തിമര്‍ക്കട്ടേ

സ്വഗതം

ദില്‍ബാസുരന്‍ said...

ചെമ്പുച്ചിറ ചുള്ളന്‍ ? ഒരു തൃശൂര്‍ കാറ്റ് വീശുന്നുവോ?

സ്വാഗതം! സ്വാഗതം!

കുറുമാന്‍ said...

ചെമ്പൂച്ചിറ ചുള്ളന് സ്വാഗതം..........കലക്കിയൊഴിക്ക് മാഷെ അടുത്ത ദോശക്കുള്ള മാവ്

Anonymous said...

'വാട്ട്‌ ഈസ്‌ യുവര്‍ നെയിം?
why date shown like this?
вторник, август 01, 2006

Cinu said...

വിശാലേട്ടാ,

മനസാ വചാ കര്‍മ്മണാ എന്നെ സഹായിച്ച വിശാലേട്ടനു ഒരുപാട്‌ ഒരുപാട്‌ നന്ദി.

സിനു.

Cinu said...

സ്നെഹിതരേ,

അനുഗ്രഹങ്ങള്‍ക്കും ആശീര്‍വാദങ്ങള്‍ക്കും ഒരുപാട്‌ നന്ദി.

ഇത്രയും പേരു ഇതു വായിക്കും എന്ന് നിരീച്ചില്ല ചുള്ളന്‍സേ..

ഓര്‍മിക്കാന്‍ ഒരുപാടില്ലെങ്കിലും ഉള്ളതുകൊണ്ടോണം പോലെ..ഞാന്‍ ഇനിയും ശ്രമിക്കാം നിങ്ങളുടെയൊക്കെ നിലവാരത്തിലേക്കുയരാന്‍.

വക്കാരിമിഷ്ടാ.. നന്ദി.. ഈ അടിക്കുറിപ്പിനു. പിന്നെ, എനിക്കു വിവരമില്ലെങ്കിലും അട്മിഷന്‍ കിട്ടി എന്ന ധ്വനി...നൈസായിട്ടു കേറ്റി. :) ചുമ്മാ തമശിച്ചതാട്ടൊ..

ബ്ലോഗിങ്ങിലെ തലതൊട്ടപ്പന്മാരയ നിങ്ങളുടെ എല്ലാവരുടെയും ആശീര്‍വാദത്തിനു റൊംബ്ബ നന്ദ്രി.

അദിത്യനും , ഇടിവാളിനും, ശ്രീജിത്തിനും, ഇത്തിരിവെട്ടതിനും, ദില്‍ബാസുരനും , കുറുമാനും എഴുതിയ പിന്‍കുറിപ്പുകള്‍ക്‌ക്‍ സ്നേഹതിന്റെ ഭാഷയില്‍ താങ്ക്സ്‌!..

സിനു

വക്കാരിമഷ്‌ടാ said...

യ്യോ, സിനു അങ്ങിനെയൊരു സമ്മതപത്രം പോസ്റ്റില്‍ ഇട്ടിരുന്നു എന്നോര്‍ത്താ അങ്ങിനെ കാച്ചിയത്. ഇപ്പോള്‍ നോക്കിയപ്പോഴാ മനസ്സിലായത്, ഗുഡ് ബോയ് എന്നുമാത്രമേ സിസ്റ്റര്‍ പറഞ്ഞിട്ടുള്ളൂ അല്ലേ. സിസ്റ്റര്‍ അങ്ങിനെ പറഞ്ഞാല്‍ പിന്നെയപ്പീലുണ്ടോ. വിവരമില്ലാത്തത് സിനുവിനല്ലേയല്ലേയല്ല :)

(ചിറ്റേടെ മോള്‍ ബ്ലോഗുകളെങ്ങാനും ഭാവിയില്‍ വായിച്ചാലോ, അതുകൊണ്ട് അവള്‍ക്കും വിവരമില്ല എന്ന് പറയാന്‍ പറ്റില്ല. കുടുംബകലഹം ഉണ്ടായാലോ). ധര്‍മ്മക്കാരുടെ സങ്കടത്തിലായല്ലോ.

എന്തായാലും അടുത്ത ഒരു പോസ്റ്റ് ഉടനെയിട്ട് വിവരം ഒന്ന് പ്രൂവ് ചെയ്യ് :)

ദേ, ഈ കമന്റും പതിമൂന്നാമന്‍. ഇന്നിട്ട ഒട്ടുമുക്കാല്‍ കമന്റുകളും പതിമൂന്നാമന്‍....

വക്കാരിമഷ്‌ടാ said...

യ്യോ അല്ല, അത് പതിനാലാമനായിരുന്നു; സോറി, പതിമൂന്നേ

ദില്‍ബാസുരന്‍ said...

വക്കാര്യേ,
ഇങ്ങള് ജപ്പാന്റെ പതിമൂന്നാമത്തെ ചക്രവര്‍ത്തിയുടെ ആനക്കൊട്ടിലിലെ പതിമൂന്നാം നമ്പര്‍ ആനക്കൂട്ടില്‍ കിടക്കുന്ന പതിമൂന്ന് വയസ്സുള്ള ആനക്കുട്ടിയാണല്ലേ? എനിക്ക് ഈ പതിമൂന്നാം തീയ്യതി മുതല്‍ സംശയമുണ്ടായിരുന്നു.

Cinu said...

വരിക്കാമിഷ്ടാ,..

ഓഫീസില്‍ നിന്നും ആക്‍സസ്‌ ഇല്ല മഷേ...അതുകൊണ്ടു കുറച്ചു സമയം അനുവദിച്ചു തരണം..

ശ്രീജിത്തേ, ഒരു ഹെല്‍പ്‌ വേണം..എനിക്‌ക്‍ ഈ ബ്ലോഗ്ഗര്‍ സൈറ്റ്‌ ആയിട്ട്‌ ഒന്ന് ഫമിലിയര്‍ ആവാന്‍..ഈ വീകെന്‍ഡ്‌ ബാങ്കൂളിരിലുണ്ടൊ?..

സിനു

ശ്രീജിത്ത്‌ കെ said...

സിനൂ, എന്റെ നമ്പര്‍ 9886502373. വീകന്റ് ബാംഗ്ലൂരില്‍ ഉണ്ടാകും. വീകെന്റില്‍ കുമാറേട്ടനും ഉണ്ടാകും ബാംഗ്ലൂരില്‍. ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റ് നടത്താന്‍ ശ്രമിക്കുന്നു ഞങ്ങള്‍. ഉറപ്പായും കാണുമല്ലോ

Cinu said...

ശ്രീജിത്തേ,

ഞാന്‍ വിളിക്കാം. തീര്‍ച്ചയായും...

സിനു

അചിന്ത്യ said...

സിനൂ,
അന്ന് ലിങ്ക് അയച്ചു തന്നിട്ട് ഇന്നേ നോക്കാന്‍ പറ്റീള്ളൂ.
എല്‍ കേ ജീ ലെ കുട്ട്യോള്‍ടെ അഡ്മിഷന് ഓരോ അമ്മമാരും അച്ഛന്മാരും ബുദ്ധിമുട്ടണ കാണുമ്പോ ദൈവത്തിന് സ്തുതീ പറയാന്‍ തോന്നാറ്ണ്ട് ചിലപ്പോ.
നന്നായിണ്ട്. പക്ഷേ പിന്നെന്തെ ബാക്കി പോസ്സ്റ്റൊക്കെ ആല്‍ബമായി മാറ്യേ?
എഴുതൂ

Anonymous said...

Hi Cinoj,
Very good.
Our "Great Chembuchira" also came internet.

Keep it up

Viswanathan
Chembuchira

t s said...

eda kollam ketoo. ennalum enthororma!!!

njan kure late aanennu thonnunu.
pinne enne ethirali aakkiyahtu mosamayi.oru nalla kadha ennu vachu kshamikam. angane njanum oru kadhapatramayi allee..