2/09/2010

ഒരു കല്യാണതലേന്ന്


കുറേ കാലം ആയി ബൂലോകത്ത് ഇല്ലാതിരുന്ന ഞാന്‍ തിരിച്ചു വന്നപ്പോള്‍ ആദ്യം എത്തിപ്പെട്ടത് എഴുത്തുകാരിയുടെ മുന്നില്‍ .പുള്ളിക്കാരിയുടെ ചില കല്യാണവിശേഷങ്ങള്‍ കണ്ടപ്പോള്‍ അവസാനം ഞാന്‍ പങ്കെടുത്ത ഒരു കല്യാണ വീടിനെക്കുറിച്ച് ഓര്‍ത്തുപോയി.
തലേദിവസം കല്യാണചെക്കന്റെ വീട്ടില്‍ പോകേണ്ടതുകൊണ്ടും അവിടുത്തെ സെറ്റ് -അപ്പിനെക്കുറിച്ച് അറിയാവുന്നതുകൊണ്ടും, വരാന്‍ സാധ്യതയുള്ളവരുമായി ഫോണില്‍ കുശലം നടത്തി, ആരെങ്കിലുമൊക്കെ എത്തിയ ശേഷം എത്താന്‍ വേണ്ടി വെറുതെ സമയം വൈകിച്ചു. എന്നിട്ടും ഞങ്ങള്‍ എത്തിയപ്പോള്‍ ചെറുക്കന്റെ വലിയച്ഹനും വലിയമ്മയും മാത്രമാണ് ഞങ്ങള്‍ക്ക് മുന്‍പേ അവിടെ ലാന്‍ഡ്‌ ചെയ്തത്. ' ദാ, ദിപ്പോ എത്യിയുള്ള്' എന്ന് പറഞ്ഞു കുശലാന്വേഷനങ്ങളിലേക്ക് കടന്നു, പിന്നീടു നീണ്ട നിശബ്ദതയിലേക്കും. വീണ്ടും സംഭാഷണം, നിശബ്ദത. ആ പ്രക്രിയ അങ്ങിനെ തുടരവേ പലരും വന്നുകൊണ്ടിരുന്നു .

ഭക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ വെളുപ്പും കറുപ്പും (അതോ തിരിച്ചോ ?) കുപ്പായമിട്ട ഒരുത്തന്‍ നേരത്തെ ശരിയാക്കിയിരുന്നു. (പാത്രങ്ങള്‍ മാത്രം ). ആ പാത്രങ്ങളിലേക്ക് ഐറ്റംസ് പകര്‍ന്നു, എല്ലാം ശരിയയെന്നവന്‍ മുദ്ര കുത്തി. ഈ സമയമാത്രയയിട്ടും കല്യാണചെക്കനെ ആ ഭാഗത്തൊന്നും കണ്ടില്ല. ഷോപ്പിങ്ങിനു പോയതാണെന്ന് ചോദിച്ചറിഞ്ഞു (മോശം ഇല്ലേ അല്ലെങ്കില്‍ ). അങ്ങിനെ അങ്ങിനെ ഒരു ഇരുപതു , അല്ല മുപ്പതു പേരെങ്കിലും അവിടെ എത്തിപ്പെട്ടു. ഷോപ്പിങ്ങ് കഴിഞ്ഞു പ്രതിശ്രുത വരനും. നിറയെ പൂക്കള്‍ കുത്തിക്കേറ്റി ഒരു ഓട്ടോയും വന്നു. അതില്‍ നിന്നും പൂക്കള്‍ കൊണ്ട് പോയി അകത്തു വക്കാന്‍ ഓട്ടോ ഡ്രൈവര്‍ തന്നെ ഉത്സാഹിക്കേണ്ടി വന്നു. ഞാന്‍ ആ സൈടിലേക്കു പോലും നോക്കില്യ. (ഞാന്‍ മാത്രം അല്ല ആരും ).
അധികം കാത്തു നിക്കേണ്ടിവന്നില്ല , ഭക്ഷണത്തിനുള്ള മണിയടിച്ചു (എന്നാ , കഴിക്കല്ലേ എന്നാ ചോദ്യം ) . തീറ്റ കഴിഞ്ഞു മുറ്റത്തെ വാഹനവ്യുഹം ബൈ ബൈ പറഞ്ഞു തുടങ്ങി. ഞാനും മെല്ലെ സ്കൂട്ടാവാന്‍ ഒരു ലിഫ്റ്റ്‌ കിട്ടോന്ന് അറിയാന്‍ അവിടെ ചുറ്റി പറ്റി നിന്നു.നമ്മുടെ കല്യാണ ചെക്കന്റെ വലിയച്ഹനും യാത്രയാകുന്നു. (ലിഫ്റ്റ്‌ കിട്ടാന്‍ ചാന്‍സ് ഉണ്ടേ). ചെറുക്കന്റെ അച്ഛന് കൈ (ചേട്ടനും അനിയനും )കൊടുക്കുന്നു.
മൂത്ത ആള്‍ : 'താങ്ക്സ് , ഫുഡ്‌ വാസ് ഗുഡ് , സീ യു ടുമോറോ '
ചെറുക്കന്റെ അച്ഛന്‍ : 'താങ്ക്സ്, താങ്ക്സ് ഫോര്‍ കമിംഗ് . ഗുഡ് നൈറ്റ്‌ ' .
എന്താദ് , താങ്ക്സ് ? ഇനി ഞാനും താങ്ക്സ് പറയണോ എന്ന് അല്ലോചിച്ചു , കുറച്ചു നേരം അവിടെ വെയിറ്റ് ചെയ്തു. പിന്നെ വേഗം വണ്ടി വിട്ടു .

9 comments:

സിനോജ്‌ ചന്ദ്രന്‍ said...

ഇവിടെ പ്രത്യേകിച്ചു ഒന്നും ഇല്ല. എങ്കിലും അനിയന്റെ വീട്ടിലെ കല്യാണത്തിന് വന്നതിനു താങ്ക്സ് പറയുന്ന ചേട്ടനെ ആദ്യമായിട്ട് കണ്ടതുകൊണ്ടു ഇവിടെ പറഞ്ഞൂന്നു മാത്രം.
അല്ല, ഇനി ഇതാണോ നാട്ടു(ടൌണ്‍) നടപ്പെങ്കില്‍ , എന്റെ അറിവില്ലായ്മ സദയം പൊറുക്കുക.

ശ്രീ said...

എന്താ കഥ? വന്നു വന്നു ഇന്നത്തെ കാലത്ത് കല്യാണ വീട് ഏതാണ്ട് ഈ അവസ്ഥയില്‍ ആയിക്കഴിഞ്ഞു...

കുട്ടിക്കാലത്ത് പങ്കെടുത്ത രസകരമായ പല കല്യാണ അനുഭവങ്ങളും മറന്നിട്ടില്ലാത്തതു കൊണ്ടാകാം ഇതൊക്കെ കേള്‍‌ക്കുമ്പോള്‍ ഒരു വിഷമം...

എന്തായാലും കുറേക്കാലത്തിനു ശേഷമുള്ള തിരിച്ചു വരവാണല്ലേ? ഇനി ഉഷാറായി ഇവിടെയൊക്കെ കാണുമെന്ന് പ്രതീക്ഷിയ്ക്കാമല്ലോ അല്ലേ? :)

കുഞ്ഞൻ said...

ഒരു കണിക്കിനുനോക്കിയാൽ ഈയവസ്ഥയാണ് ഇക്കാലത്ത് നല്ലത്. ആർക്കും ബുദ്ധിമുട്ടില്ല ആർക്കും പരിഭവമില്ല.

ഞാൻ എന്റെ മോന് മിഠായി കൊടുത്താൽ അവൻ എന്നോട് താങ്സ് പറഞ്ഞിരിക്കണം അങ്ങിനെയാണ് ഞാനവനെ ട്രൈൻ ചെയ്യുന്നത്. ഇതുവച്ചുനോക്കുമ്പോൾ ചേട്ടനുമനിയനും കൈകൊടുത്ത് ശുഭരാത്രി നേരുന്നത് മോർ ബെറ്ററാണെന്നാണ് എന്റെ അഭിപ്രായം മാഷെ

കാക്കര - kaakkara said...

ഞാൻ അത്രയ്‌ക്കും പുരോഗമിച്ചിട്ടില്ല!

Typist | എഴുത്തുകാരി said...

അങ്ങിനെയൊക്കെ ആയിത്തീര്‍ന്നിരിക്കുന്നു. നാട്ടുകാര്‍ക്കോ അയല്‍വക്കക്കാര്‍ക്കോ ഒന്നും ഒരു റോളുമില്ല ഇപ്പോള്‍ കല്യാണവീടുകളില്‍. ചെന്നു ഭക്ഷണം കഴിക്കലൊഴികെ. അവിടെയാണെങ്കില്‍ ഒരു സീറ്റു കിട്ടാന്‍ അടിപിടി കൂടണം. നമ്മള്‍ ചെന്നതറിയണമെങ്കില്‍ വീഡിയോക്കരന്റെ മുന്‍പില്‍ പോയി നിക്കണം.

സിനോജ്‌ ചന്ദ്രന്‍ said...

ഒരു സംശയനിവാരണം ആയിരുന്നു ഈ പോസ്റ്റിന്റെ ലക്‌ഷ്യം. ഇത്തരം വേര്‍തിരിവുകള്‍ ഇപ്പോഴുമില്ലാത്ത ഒരു വീട്ടില്‍ നിന്നും, പുറം ലോകത്തെപറ്റി, പൊതുവായ ജനവികാരം അറിയാനുള്ള ആഗ്രഹം. ജനപിന്തുണകൊണ്ട് ഇതൊരു പരാജയം ആയെന്നു വരാം :).

സിനോജ്‌ ചന്ദ്രന്‍ said...

ശ്രീ - ഇനി ഇവിടെ ഒക്കെ കാണും, ഒരു വായനക്കരനായിട്ടെങ്കിലും.
കാക്കര - ഞാനും അത്ര പുരോഗമിച്ചിട്ടില്ല!
എഴുത്തുകാരി, കുഞ്ഞന്‍ - വന്നതിനു നന്ദി, അഭിപ്രായത്തിനും.

Manoraj said...

കേരളത്തിലും ഇത്രക്ക് പുരോഗമനമായോ..അറിഞ്ഞില്ലായിരുന്നു..

സിനോജ്‌ ചന്ദ്രന്‍ said...

അഭിപ്രായത്തിനു നന്ദി സുഹൃത്തേ.