12/01/2007

ഇലയും കാറ്റും

ഒരിലയെ വീഴ്ത്താനാണു കാറ്റെങ്കില്‍, ഇലയെന്തിന്?
ഒരു കാറ്റേറ്റ് വീഴാനാണു ഇലയെങ്കില്‍,കാറ്റെന്തിന്?

ഒരിലയെ വീഴ്ത്താനണു കാറ്റെങ്കില്‍, കാറ്റെന്തിന്?
ഒരു കാറ്റേറ്റ് വീഴാനാണു ഇലയെങ്കില്‍, ഇലയെന്തിന്?

7 comments:

സിനോജ്‌ ചന്ദ്രന്‍ said...

ഇലയും കാറ്റും...

കൂട്ടുകാരന്‍ said...

ഇത്രേം പറയാന്‍ ഇപ്പൊ എന്താ ഉണ്ടായേ...:-)

വാല്‍മീകി said...

സിനോജേ, ഇതു കൊള്ളാമല്ലോ...

സഹയാത്രികന്‍ said...

ഒരു പോസ്റ്റിട്ട് തല്ലു വാങ്ങാനെങ്കില്‍, സിനോജെന്തിനു...?
തല്ലുവാങ്ങാനായി സിനോജെങ്കില്‍ ഈ പോസ്റ്റെന്തിനു...?

നീ മിക്കവാറും അടി വാങ്ങും...

:)

അഭിലാഷങ്ങള്‍ said...

ഹ ഹ

അതെനിക്കിഷ്‌ടായി..

ഒരോരോചിന്തകള്‍..

:-)

സഹയാത്രികന്‍ അങ്ങിനെ പലതും പറയും. താങ്കള്‍ ധൈര്യമായിട്ട് ഇനിയും ചിന്തിക്കൂ ഒരുപാ‍ട്.. അത് ഇവിടെ കുറിച്ചിടൂ.. ഞങ്ങളും ചിന്തിക്കട്ടെ ഒരുപാടൊരുപാട്..

-അഭിലാഷ്, ഷാര്‍ജ്ജ

മന്‍സുര്‍ said...

സിനോജ്‌.....

ഒരു കമന്റിനാണെങ്കില്‍
പോസ്റ്റെന്തിന്‌
ഒരു പോസ്റ്റിനാണെങ്കില്‍
കമന്‍റ്റെന്തിന്‌........

അസ്സലായി ട്ടോ........കൂട്ടുക്കാര

തുര്‍ന്നും പ്രതീക്ഷിക്കുന്നു

നന്‍മകള്‍ നേരുന്നു

sandoz said...

പ്ലീസ്..പോല്ലേ...
ഒരു സെക്കന്റൊന്ന് വെയിറ്റ് ചെയ്യണേ....
ഒരു ഇരുന്നുറ്റമ്പത് പിടിപ്പിച്ചോണ്ട് വന്ന് ഇതൊന്ന് കൂടി വായിക്കട്ടെ...
ഇലയടിച്ചാല്‍ കാറ്റ് കൊഴിയണത് ഒരു തെറ്റല്ലാന്ന് തെളിയിക്കാന്‍ പറ്റോന്ന് ഞാനൊന്ന്‍ നോക്കട്ടെ...